ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ മ​ല​ന്പു​ഴ ന​വോ​ദ​യ സ്കൂ​ൾ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം
Tuesday, September 3, 2024 12:37 AM IST
മ​ല​മ്പു​ഴ: ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന ഓ​ൾ​ഇ​ന്ത്യ ന​വോ​ദ​യ അ​ത്‌​ല​റ്റി​ക് വി​ദ്യാ​ല​യ മീ​റ്റി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​നും ഉ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി സ്കൂ​ള​ധി​കൃ​ത​ർ.

ഇ​ന്ന​ലെ​രാ​വി​ലെ ധ​ൻ​ബാ​ദ്- ആ​ല​പ്പി എ​ക്സ്പ്ര​സി​ൽ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കാ​യി​കാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ്കു​മാ​റി​നും പ്രി​ൻ​സി​പ്പ​ൽ സി.​വി. പ്ര​മീ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ​യും ര​ക്ഷി​താ​ക്ക​ളു​മാ​ണു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​രാ​യ എ. ​ജോ​സ​ഫ്, മ​ഞ്ചു​നാ​ഥ്, ര​വി, ര​ഞ്ജി​ത, ര​ക്ഷി​താ​ക്ക​ളാ​യ എം.​ജ​യ​രാ​മ​ൻ, വി​നോ​ദ് കു​മാ​ർ, പി. ​പ്രി​ൻ​സി, എ.​എ.​ജി ബു, ​സ​ജി​ത എ​സ് കെ ​നാ​യ​ർ, കാ​ഞ്ച​ന എ​ന്നി​വ​ർ കാ​യി​ക​താ​ര​ങ്ങ​ളെ സ്വീ​ക​രി​ച്ചു. റി​ലേ​യി​ൽ അ​ഞ്ചും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ പ​തി​നൊ​ന്നും ഗോ​ൾ​ഡ് മെ​ഡ​ൽ, അ​ഞ്ച് സി​ൽ​വ​ർ, ര​ണ്ടു വെ​ങ്ക​ലം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യാ​ണു സ്കൂ​ൾ ഓ​വ​ർ​ഓ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. പ​തി​മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്.