വ​ഴി​വി​ള​ക്കു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചി​ല്ല; ക​രു​വ​ന്നൂ​ര്‍പാ​ല​ം ഇ​രു​ട്ടിൽ
Wednesday, September 18, 2024 1:28 AM IST
ക​രു​വ​ന്നൂ​ര്‍: അ​പ​ക​ട‌മ​ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ പാ​ല​ത്തി​ല്‍ സു​ര​ക്ഷാവേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ള്‍​ക്കുമു​ന്പ് അ​ഴി​ച്ചു​മാ​റ്റി​യ വ​ഴി​വി​ള​ക്കു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു പ​രാ​തി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന‌പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​രു​വ​ന്നൂ​ര്‍ പാ​ല​ത്തി​നുമു​ക​ളി​ല്‍ രാ​ത്രി ഇ​രു​ട്ടു‌മൂ​ടി​യ സ്ഥി​തി​യാ​ണ്.

പാ​ല​ത്തി​ന്‍റെ തെ​ക്കുഭാ​ഗ​ത്ത് ന​ട​പ്പാ​ത​യോ​ടുചേ​ര്‍​ന്നു​ള്ള ഭാ​ഗം ത​ക​ര്‍​ന്ന് കു​ഴി​യാ​യി കി​ട​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ല്‍ രാ​ത്രി കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്നുണ്ട്. തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന കെ​സ്ടി​പി​എ ക​രാ​ര്‍ ക​മ്പ​നി​യാ​ണു പാ​ല​ത്തി​ന്‍റെ ഇ​രു‌കൈ​വ​രി​ക​ളി​ലും സു​ര​ക്ഷാവേ​ലി സ്ഥാ​പി​ച്ച​ത്.


പാ​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ലം 33,35 ബൂ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് വി​മ​ല​ന്‍, റ​പ്പാ​യി കോ​റോ​ത്തുപ​റ​മ്പി​ല്‍, കെ.​കെ. അ​ബ്ദു​ള്ളക്കു​ട്ടി, ടി.​എം. ധ​ര്‍​മ​രാ​ജ​ന്‍, കെ.​എ. അ​ബൂ​ബ​ക്ക​ര്‍, പി.​ഒ. റാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.