ഡ​യ​മ​ണ്ട് ലോ​ക്ക​റ്റ് തി​രി​കെന​ല്​കി
Tuesday, September 17, 2024 1:51 AM IST
പഴയന്നൂർ: കാ​യാം​പൂ​വം പ്ലാ​സ റ​സ്റ്റോ​റ​ന്‍റിനു​സ​മീ​പംനി​ന്ന് കു​ന്നം​കു​ളം പെരുമ്പി​ലാ​വ് സ്വ​ദേ​ശി​നി പ്ര​ജി​ത പ്ര​ദീ​പിന്‍റെ ​ന​ഷ്ട​പ്പെ​ട്ട ഡ​യ​മ​ണ്ട് ലോ​ക്ക​റ്റ് ചേ​ല​ക്കോ​ട് കാ​യാം​പൂ​വം ഖു​വ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ ഏഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ചേ​രി​ക്ക​ൽ​തൊ​ടി അ​സീ​സിന്‍റെ ​മ​ക​ൻ അ​സ്‌​ലമിനു കണ്ടുകിട്ടി. പ്ല​ാസ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ നി​ഷാ​ദ് നാ​ട്യേ​ൻ​ചി​റ ന​ഷ്ട​പെ​ട്ട ഉ​ട​മ​യെ വി​വ​ര​മറി​യി​ക്കു​ക​യും അവർതി​രി​ച്ചെ​ത്തി അ​സ്‌​ലമിൽനി​ന്ന് ഡ​യ​മ​ണ്ട് ലോ​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങുകയുമായിരുന്നു.