റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​നു ത​റ​ക്ക​ല്ലി​ട്ടു
Sunday, September 15, 2024 5:34 AM IST
പു​തു​ക്കാ​ട്: ചാ​രി​റ്റി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ അ​ഗ​സ്റ്റി​ൻ ഊ​ക്ക​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​ക്കാ​ടി​ന​ടു​ത്ത് ചി​റ്റി​ശേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

പു​തു​ക്കാ​ട് എം​എ​ൽ​എ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, പു​തു​ക്കാ​ട് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ​ജി​ൻ മേ​ലേ​ട​ത്ത്, ചാ​രി​റ്റി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ റി​ൻ​സി, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വെ​ണ്മ, എ​യു​ആ​ർ​എ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജീ​സ് തെ​രേ​സ്, സി​സ്റ്റ​ർ പു​ഷ്പ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ഊ​ക്ക​ൻ കു​ടും​ബ​യോ​ഗ​ര​ക്ഷാ​ധി​കാ​രി യു.​ഡി. ജോ​സ് ഊ​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.