ഇ​രി​ങ്ങാ​ല​ക്കു​ട​യെ വ​ര്‍​ണാ​ഭ​മാ​ക്കി പു​ലി​ക്ക​ളി
Tuesday, September 17, 2024 1:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യെ വ​ര്‍​ണാ​ഭ​മാ​ക്കി പു​ലി​ക്ക​ളി ആ​ഘോ​ഷം. ലെ​ജ​ന്‌ഡ്സ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പു​ലി​ക്ക​ളി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​ച്ച​തി​രി​ഞ്ഞ് 2.30ന് ​ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ച്ച പു​ലി​ക്ക​ളി​ഘോ​ഷ​യാ​ത്ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ജ്ജീ​വ്കു​മാ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍​ചേ​ര്‍​ന്ന് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. പു​ലി​ക​ളും പു​ലി​മേ​ള​വും ശി​ങ്കാ​രി​മേ​ള​വും ഡി​ജെ വാ​ഹ​ന​വും കാ​വ​ടി​യും അ​ട​ക്കം 200ല്‍​പ​രം ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ന്ന വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര വൈ​കി​ട്ട് 6.30ഓ​ടെ ന​ഗ​ര​സ​ഭ മൈ​താ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നു.

പു​ലി​ക്ക​ളി ആ​ഘോ​ഷ സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ലെ​ജ​ന്‌​ഡ്സ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്ക് ഒ​മ്പ​തു​സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ ജെ​യ്‌​സ​ന്‍ പേ​ങ്ങി​പ​റ​മ്പ​ലി​നെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​ആ​ര്‍. വി​ജ​യ, തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് കൃ​പേ​ഷ് ചെ​മ്മ​ണ്ട, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍, ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജെ​യിം​സ് പോ​ള്‍ വ​ള​പ്പി​ല, ജൂ​ണി​യ​ര്‍ ഇ​ന്ന​സെ​ന്‍റ്, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ണി​യ ഗി​രി, ലെ​ജ​ന്‌​ഡ്സ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​സി​ഡ​ന്‍റ് ലി​യോ താ​ണി​ശേ​രി​ക്കാ​ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജ​ന്‍ ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.