വർണാഭം, ഒാണാഘോഷം
Tuesday, September 17, 2024 1:51 AM IST
അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം
ഓ​ണാഘോ​ഷം

വ​ട​ക്കാ​ഞ്ചേ​രി: ആ​ക്ട്സ് വ​ട​ക്കാ​ഞ്ചേ​രി​യും സു​ഹൃദ്സം​ഘം യുഎഇ​യും​ സം​യു​ക്ത​മാ​യി​പ​ങ്ങാ​ര​പ്പി​ള്ളി ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾക്കൊ​പ്പം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​നോ​ദ​യാ​ത്ര​യും സം​ഗീ​ത​സാ​യാ​ഹ്ന​വും ഓ​ണ​സ​ദ്യ​യും ഉ​ൾ​പ്പെ​ടെ ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഓ​ണ​ക്കോ​ടി​ക​ൾ വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ക്ട്സ് ര​ക്ഷാ​ധി​കാ​രി അ​ജി​ത് കു​മാ​ർ മ​ല്ല​യ്യ, ആ​ക്ട​സ് പ്ര​സി​ഡ​ന്‍റ്് വി.​വി. ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ വി. അ​നി​രു​ദ്ധ​ൻ, സു​കൃ​ത​സം​ഘം ഭാ​ര​വാ​ഹി ഷ​മീ​ർ, മ​ദ​ർ സി​സ്റ്റ​ർ ക്ലാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ന്ന​യൂ​ർ​ക്കുളം: കു​ന്ന​ത്തൂ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സാ​സ്‌​കാരി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് ചെ​യ​ർ​മാ​നും സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​യ പി.​ ഗോ​പാ​ല​ൻ ഉ​ദ് ഘാ ​ട​നം ചെ​യ്തു. ഉ​മ്മ​ർ അ​റ​ക്ക​ൽ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യകാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർക്കുളം, സാ​ഹി​ത്യ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ബി. സു​കു​മാ​ര​ൻ, വാ​യോ​മി​ത്ര ക്ല​ബ് സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ൽ ക​റു​ത്തേ​ട​ത്ത്, സു​രേ​ഷ് താ​ണി​ശേരി, സ​ജീ​വ് ക​രു​മാ​ലി​ക്ക​ൽ, മോ​നി​ഷ​ വി​നോ​ദ്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ന​ൽ​കി.

പാ​ല​യൂ​ർ: മാ​ർതോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പൂ​ക്ക​ളം, വ​ടംവ​ലി , തി​രു​വാ​തി​രക്കളി തു​ട​ങ്ങി​യ​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പാ​യ​സ​വി​ത​ര​ണവും ക​ലാ​പ​രി​പാ​ടികളും ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ഡേ​വി​സ് ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.


നൂ​റാം പൊ​ന്നോ​ണ​നി​റ​വി​ൽ
ചി​റ​ള​യം എ​ച്ച്സി​സി​ജി​
യു​പി സ്കൂ​ൾ

കു​ന്നം​കു​ളം: ചി​റ​ള​യം എ​ച്ച്‌​സി​സി​ജി​യു​പി സ്കൂ​ളി​ന്‍റെ നൂ​ റാം ഓ​ണാ​ഘോ​ഷം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സെ​ന്‍റി​ന​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സി​ൻ.പി. ​ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ൻ​സ ജോ​സ് അ​ർ​ഹ​രാ​യ 100 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ് തു. വി​ദ്യാ​ല​യ​ത്തി​ലെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഗാതി​രു​വാ​തി​ര വേറി​ ട്ട കാ​ഴ്ച​യാ​യി. കു​ട്ടി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ വി​വി​ധ കലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങറി. ​അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​ന്ന ജോ​ യ് സ്വാ​ഗ​ത​വും ബെ​ൻ​സി ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ​ല്ലാ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ​സ​ദ്യ​യും പാ​യ​സ​വും ന​ൽകി.

ഹ​ര​മാ​യി ക​ണ്ട​ത്തി​ലെ ഓ​ട്ട​മ​ത്സ​രം

എ​രു​മ​പ്പെ​ട്ടി: എ​യ്യാ​ലി​ൽ ഒാണ ത്തോടനുബന്ധിച്ചുനടന്ന ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മായി എ​യ്യാ​ൽ -ആ​ദൂ​ർ കു​ണ്ട്തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ണ്ട​ത്തി​ൽ ഓ​ട്ടമ​ത്സ​രം നടത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ലീ​ൽ അ​ദൂ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ 50 പേ​ർ പ​ങ്കെ​ടു​ത്തു.

എം.​ജി. ഹ​രി ഒ​ന്നാംസ്ഥാ​ന​വും കെ.​ആ​ർ. ആ​ദ​ർ​ശ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ.​സി. അ​ഖി​ൽ, എ.​എ​സ്. സു​ബി​ൻ, കെ.​വി. അ​ഭി​ഷേ​ക്, പ്രി​യ​ൻ എ​യ്യാ​ൽ, എ.​വി. സു​കു​മാ​ര​ൻ, വി.​എ​സ്. നി​ഖി​ൽ, എ.​വി. ബാ​ല​ൻ, കെ.​ജി. ഷ​നോ​ജ്, എ.​ബി. ബി​ജി​ഷ് തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.