ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം​ചെ​യ്ത് വി​ദ്യാ​ർ​ഥി​നി​ക​ൾ
Friday, September 13, 2024 1:30 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് റാ​ഫേ​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ. ക്രി​സ്റ്റ​ഫ​ർ ന​ഗ​ർ ബ​സ് സ്റ്റോ​പ്പി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ബ​സു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യ​പ്പോ​ൾ ആ​ദ്യം ജീ​വ​ന​ക്കാ​ർ അ​ന്പ​ര​ന്നു. എ​ന്തെ​ങ്കി​ലും പ​രാ​തി പ​റ​യാ​നാ​ണോ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ സം​ശ​യം. എ​ന്നാ​ൽ കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കും സ​ന്തോ​ഷം.

തൃ​ശൂ​ർ - പു​തു​ക്കാ​ട്, ആ​മ്പ​ല്ലൂ​ർ, മ​ര​ത്താ​ക്ക​ര, തൃ​ക്കൂ​ർ, ഒ​ല്ലൂ​ർ റൂ​ട്ടു​ക​ളി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​നി​ക​ളു​ണ്ട്. ഇ​വ​രോ​ടു ബ​സ് ജീ​വ​ന​ക്കാ​ർ കാ​ണി​ക്കു​ന്ന ക​രു​ത​ലി​നു​ള്ള അം​ഗീ​കാ​രം​കൂ​ടി​യാ​യി ഓ​ണ​സ​മ്മാ​നം. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ​ക്കോ​ടി ന​ൽ​കാ​നു​ള്ള സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തോ​ടു പി​ടി​എ ക​മ്മി​റ്റി​യും യോ​ജി​ച്ചു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​യ്ഞ്ച​ൽ മേ​രി, പി​ടി​എ പ്ര​സി​ഡന്‍റ് ജോ​ബി ജോ​ൺ, സി​സ്റ്റ​ർ ദ​ർ​ശ​ന, സി.​ആ​ർ. ബൈ​ജു, റാ​ഫി ചാ​ലി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.