ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍​സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​യി നെ​ന്മ​ണി​ക്ക​ര
Friday, September 13, 2024 1:30 AM IST
പാ​ലി​യേ​ക്ക​ര: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍​സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​യി നെ​ന്മ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പു​ല​ക്കാ​ട്ടു​ക​ര​യി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ഹ​രി​ത​ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ബോ​ണ​സും ഓ​ണ​ക്കോ​ടി​യും ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​ന​ല്‍​കി. നെ​ന്മ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം​ന​ട​ത്തി​യ നെ​ന്മ​ണി​ക്ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജെ​എ​ച്ച്‌​ഐ അ​രു​ണി​നെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ് ആ​ദ​രി​ച്ചു.

പ​ഠി​താ​ക്ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​എം. ഷ​ഫീ​ക്ക് നി​ര്‍​വ​ഹി​ച്ചു.


ആ​ദ്യ​മാ​യി സ​ര്‍​വെ പൂ​ര്‍​ത്തി​ക​രി​ച്ച​വ​ര്‍​ക്കും ആ​ദ്യ ഡി​ജി​റ്റ​ല്‍​സാ​ക്ഷ​ര​ത വാ​ര്‍​ഡി​നു​ള്ള ആ​ദ​ര​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ഞ്ജി​ത്ത് നി​ര്‍​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​രാ​ജേ​ശ്വ​രി, സു​ന്ദ​രി മോ​ഹ​ന്‍​ദാ​സ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ടാ​ജ​റ്റ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് സ്റ്റാ​ന്‍​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ല്‍​ജോ പു​ളി​ക്ക​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി റെ​നീ​ഷ്, സെ​ക്ര​ട്ട​റി കെ. ​അ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.