പൊ​ട്ടി​ത്തെ​റി: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കുമെന്ന് കാ​ർ​ബോ​റാ​ണ്ടം
Saturday, June 22, 2024 5:02 AM IST
ക​ള​മ​ശേ​രി: സൗ​ത്ത് ക​ള​മ​ശേ​രി വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ കാ​ർ​ബോ​റാ​ണ്ടം ക​മ്പ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ക​മ്പ​നി എ​ച്ച്ആ​ർ മാ​നേ​ജ​ർ സു​രേ​ഷ് പ​റ​ഞ്ഞു.

ക​മ്പ​നി പ​രി​സ​ര​ത്തെ താ​മ​സ​ക്കാ​രു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റും ന​ഗ​ര​സ​ഭ എ​ൻജി​നീ​യ​ർ​മാ​രും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന ച​ർ​ച്ച​യി​ൽ ക​മ്പ​നി പ്ര​തി​നി​ധി തീ​രു​മാ​ന​മ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ദീപികയോടു പ​റ​ഞ്ഞു.