ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Saturday, June 22, 2024 4:49 AM IST
പെ​രു​മ്പാ​വൂ​ർ: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പോ​ലീ​സ് പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ഹി​ൻ മ​ണ്ഡ​ൽ(23) നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും കാ​ല​ടി പോ​ലീ​സും ചേ​ർ​ന്ന് മാ​റ​മ്പി​ള്ളി തി​രു​വൈ​രാ​ണി​ക്കു​ളം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ഇ‍​യാ​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ചുകൊ​ണ്ടി​രു​ന്ന​ത്.

കി​ലോ​യ്ക്ക് 9,000 രൂ​പ​യ്ക്ക് ബം​ഗാ​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 30,000 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കും ത​ദ്ദേ​ശീ​യ​രാ​യ യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ലാ​യി​രു​ന്നു ക​ച്ച​വ​ടം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​എ​സ്പി മോ​ഹി​ത് റാ​വ​ത്ത്, സി​ഐ കെ. ​ഷി​ജി, എ​സ്ഐ ജെ​യിം​സ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.