പാ​ദ​സ​രം മു​ങ്ങി​യെ​ടു​ത്ത് ന​ല്കി ഫ​യ​ർ​ഫോ​ഴ്സ്
Saturday, June 22, 2024 4:49 AM IST
കോ​ത​മം​ഗ​ലം: കു​ള​ത്തി​ൽ വീ​ണ പാ​ദ​സ​രം മു​ങ്ങി​യെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ന​ഷ്ട​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കി. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി പു​തു​ക്കാ​ട്ട് ഷാ​ഫി​യു​ടെ മ​ക​ൾ മി​ൻ​ഹാ ഫാ​ത്തി​മ​യു​ടെ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​പാ​ദ​സ​രം ത​ട്ടു പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ​നി​യ​ത്തി​ലെ സ്ക്യൂ​ബാ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തി പാ​ദ​സ​രം വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ന് കൈ​മാ​റി. സ്കൂ​ബാ ടീ​മം​ഗ​ങ്ങ​ളാ​യ പി.​എം. റ​ഷീ​ദ്, പി.​എം. ഷാ​ന​വാ​സ്, കെ.​പി. ഷ​മീ​ർ ടി.​എ​സ്. അ​ജി​ലേ​ഷ് , ജി​ത്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​ദ​സ​രം മു​ങ്ങി​യെ​ടു​ത്ത​ത്.