‘എ​ല്‍​ഡി​എ​ഫ് സ​മ​രം അ​പ​ഹാ​സ്യ​വും വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​തും’
Thursday, June 20, 2024 4:38 AM IST
കാ​ല​ടി: കാ​ല​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​രം അ​പ​ഹാ​സ്യ​വും വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ന്‍ തോ​ട്ട​പ്പി​ള്ളി​യും അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​നെ ക​ട​ക്കെ​ണി​യി​ലാ​ക്കാ​തെ ല​ഭ്യ​മാ​യ തു​ക​കൊ​ണ്ട് കാ​ര്യ​ക്ഷ​മ​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന ഭ​ര​ണ​സ​മി​തി​യെ ആ​രോ​പ​ണ​ങ്ങ​ള്‍​കൊ​ണ്ടും ആ​ക്ഷേ​പ​ങ്ങ​ള്‍ നി​ര​ത്തി​യും ത​ക​ര്‍​ക്കാ​നാ​കി​ല്ല. പ​ദ്ധ​തി പ​ണം ലാ​പ്‌​സാ​ക്കി​യെ​ന്ന് പ്ര​സി​ഡ​ന്‍റോ മ​റ്റം​ഗ​ങ്ങ​ളോ പ​റ​ഞ്ഞി​ട്ടി​ല്ല. സ​ര്‍​ക്കാ​രി​ല്‍​നി​ന്നു കി​ട്ടാ​ത്ത പ​ണം എ​ങ്ങ​നെ ലാ​പ്‌​സാ​കും.

പെ​ന്‍​ഷ​ന്‍ യ​ഥാ​സ​മ​യം പാ​സാ​ക്കി വി​ടു​ന്നു​ണ്ടെ​ന്നും ഒ​ര​പേ​ക്ഷ​യും കെ​ട്ടി​കി​ട​ക്കു​ന്നി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.