85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, June 19, 2024 6:50 AM IST
നെ​ടു​മ്പാ​ശേ​രി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി യാത ്രക്കാരൻ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗത്തിന്‍റെ പിടി യിലായി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ റി​യാ​ദി​ൽ നി​ന്നു ബ​ഹ്‌​റി​ൻ വ​ഴി ജി.​എ​ഫ് 270 ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ചെ​ക്ക്-​ഇ​ൻ ബാ​ഗേ​ജ് സ്കാ​ൻ ചെ​യ്ത​പ്പോ​ൾ അ​തി​ന​ക​ത്ത് ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി.

തുടർന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്പീ​ക്ക​റി​ന്‍റെ ഓ​രോ കോ​റി​നു​ള്ളി​ലും 1350.40 ഗ്രാം ​ഭാ​ര​മു​ള്ള സി​ലി​ണ്ട​ർ ആ​കൃ​തി​യി​ലു​ള്ള ര​ണ്ട് സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ക​ണ്ടെ​ത്തുകയായിരുന്നു. പിടിച്ചെ ടുത്ത സ്വർണത്തിന് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 84,69,601 രൂ​പ വി​ല​വ​രും.