വീ​ടു ക​യ​റി വയോധികയെ ആക്രമിച്ച അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ
Wednesday, June 19, 2024 6:50 AM IST
ആ​ലു​വ: വ​യോ​ധി​ക​യെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘം പോ​ലീ​സിന്‍റെ പി​ടി​യി​ലായി. ആ​ലു​വ എ​ട​ത്ത​ല എ​ൻ​എ​ഡി ശി​വ​ഗി​രി ഭാ​ഗ​ത്ത് പേ​രേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സാ​ജു (53), മ​ക​ൻ അ​ഭി​ജി​ത്ത് (അ​ഭി - 20), താ​ന്തോ​ന്നി​മു​ഗ​ൾ വീ​ട്ടി​ൽ പ​ങ്ക​ജാ​ക്ഷ​ൻ (55), മ​ക്ക​ളാ​യ അ​ഭ​യ് (അ​ഭി-20), അ​ക്ഷ​യ് (22) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 15ന് ​രാ​ത്രി 11നായിരുന്നു സം​ഭ​വം. എ​ട​ത്ത​ല എ​ൻ​എ​ഡി ഭാ​ഗ​ത്തു​ള്ള മൂ​ലേ​ക്കാ​ട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ക​നെ​യും അ​മ്മ​യെ​യും ആ ക്രമിക്കുകയായിരുന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി.​ ഹ​രി​കൃ​ഷ്ണ​ൻ, എ​സ്ഐ ​എം.​യു.​ അ​ബ്ദു​ൾ അ​സീ​സ്, സിപിഒ മാരായ എം.​എം.​ ജ​ലീ​ൽ, പി.​ജെ.​ ജോ​ബി ജോ​സ​ഫ്, എ​ൻ.​ജി.​ അ​നീ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ഡ് ചെ​യ്തു.