ഇ​ര​ട്ട​യാ​റി​ൽ പേ​പ്പ​ട്ടി ആ​ക്ര​മ​ണം
Saturday, October 5, 2024 2:32 AM IST
കട്ട​പ്പ​ന: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ഴി​യാ​ത്രി​ക​നും വ​ള​ർ​ത്തു​മൃ​ഗ​ത്തി​നും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഇ​ര​ട്ട​യാ​റി​ലാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​റ​യ​ൻ​ക​വ​ല - തു​ള​സി​പ്പാ​റ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് പ​റ​യ​ൻ​ക​വ​ല മു​ത്ത​നാ​ട്ട് തോ​മ​സു​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കാ​ലി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​രു​വേ​ലി​ക്കു​ന്നേ​ൽ സി​ബി​യു​ടെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന മൂ​രി​ക്കി​ടാ​വി​നെ നാ​യ​ ആ​ക്ര​മി​ച്ച​ത്.


മു​ഖ​ത്തും പി​ട​ലി​യി​ലു​മെ​ല്ലാം ക​ടി​യേ​റ്റു. ഒ​രേ നാ​യ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും നാ​യ​ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്നു​മാ​ണ് സം​ശ​യം. നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.