കൂ​റ്റ​ൻ പാ​റ അ​പ​ക​ടഭീ​ഷ​ണി​യായി
Saturday, September 14, 2024 11:48 PM IST
മൂ​ല​മ​റ്റം: വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ഭീ​മ​ൻ പാ​റ. മൂ​ല​മ​റ്റം കു​ഴി​ക്കാ​ട്ടുകു​ന്നേ​ൽ മോ​ളി​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നാ​ണ് ഭീ​മ​ൻ പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ ഏ​തു സ​മ​യ​ത്തും പാ​റ അ​ട​ർ​ന്നുവീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വി​ധ​വ​യാ​യ മോ​ളി​യും മ​ക​നു​മാ​ണ് പാ​റ​യോ​ട് ചേ​ർ​ന്ന വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യും റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് പാ​റ നീ​ക്കംചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.