കേ​ര​ള ബാ​ങ്ക് എം​പ്ളോ​യീ​സ് സൊ​സൈ​റ്റി സ്നേഹ​ഭ​വ​നം കൈ​മാ​റി
Friday, September 13, 2024 11:50 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ലാ കേ​ര​ളാ​ബാ​ങ്ക് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി റോ​ഷി ആ​ഗ​സ്റ്റി​ൻ ത​ങ്ക​മ​ണി​യി​ൽ നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും മു​ൻ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടാ​യ്മ​യി​ലാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ച​ത്. പ​രി​പാ​ടി​യി​ൽ കേ​ര​ളാ​ബാ​ങ്ക് ഡ​യ​റ​ക്ട​ർ കെ. ​വി. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ആ​സു​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.വി. വ​ർ​ഗീ​സ്, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് അ​നു​മോ​ൾ ജോ​സ്, കേ​ര​ള ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ തോ​മ​സ് ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​നി റോ​യി, ജോ​സ് തൈ​ച്ചേ​രി, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എ​സ്.​ സി​ജോ, കെ.ഡി. അ​നി​ൽ കു​മാ​ർ, കെ.​വി. ജോ​യി, എ.​പി. ബേ​ബി, സം​ഘം പ്ര​സി​ഡ​​ന്‍റ് സി.​ആ​ർ . രാ​ജേ​ഷ്, സെ​ക്ര​ട്ട​റി കെ. ​ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തെത്തു​ട​ർ​ന്ന് ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.