മ​നു​ഷ്യ-വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കും: മ​ന്ത്രി
Friday, September 13, 2024 11:50 PM IST
ഇ​ടു​ക്കി: മ​നു​ഷ്യ-വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണം സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ൻ. ദേ​വി​കു​ള​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​ആ​ന്‍ഡ് വെ​റ്റ​റി​ന​റി ഫെ​സി​ലി​റ്റി, മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ മ​നു​ഷ്യ-വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൂ​ന്നാ​ർ വൈ​ൽ​ഡ‌്‌ലൈഫ് ഡി​വി​ഷ​നി​ൽ ന​ട​പ്പാ​ക്കി​യ ഇ​ക്കോ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ 4.46 കോ​ടി ചെ​ല​വ​ഴി​ച്ച് ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫെ​ൻ​സിം​ഗു​ക​ളും സോ​ളാ​ർ ഫെ​ൻ​സിം​ഗു​ക​ളു​മ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ടെ​ൻ​ഡ​ർ ന​ൽ​കു​ക​യും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യും ഇ​വ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​രു പ​രി​ധി​വ​രെ വ​ന്യ​ജീ​വി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ കാ​ർ​ബ​ണ്‍ നെ​ഗ​റ്റീ​വ് ദേ​ശി​യോ​ദ്യാ​ന​മാ​യി ഇ​ര​വി​കു​ള​ത്തെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നോ​ടൊ​പ്പം പാ​ന്പാ​ടും​ചോ​ല നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 320 ഹെ​ക്ട​ർ സ്ഥ​ല​ത്ത് അ​ധി​നി​വേ​ശ വൈ​ദേ​ശി​ക സ​സ്യ​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്ത് പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ.​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.