ഡോ​ക്ട​ര്‍ നി​യ​മനം; മൃ​ഗാ​ശു​പ​ത്രി​ക്ക് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Friday, July 5, 2024 11:29 PM IST
നെ​ടു​ങ്ക​ണ്ടം: മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം മൃ​ഗാ​ശു​പ​ത്രി​ക്ക് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. നെ​ടു​ങ്ക​ണ്ടം, മു​ണ്ടി​യെ​രു​മ തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി ഡോ​ക്ട​ര്‍​മാ​രി​ല്ല. ഇ​തു​മൂ​ലം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പോ​ലും ഡോ​ക്ട​ര്‍​മാ​രെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.

ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ന​ല്‍​കി​വ​രു​ന്ന​ത്. ഇ​തു​മൂ​ലം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ര്‍​ണാ​സ​മ​രം ന​ട​ത്തി​യ​ത്.


ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ധ​ര്‍​ണാ​സ​മ​രം കെപിസിസി സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​സ​​ന്‍റ് ജോ​യി കു​ന്നു​വി​ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യാ വ​ക്താ​വ് സേ​നാ​പ​തി വേ​ണു, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, രാ​ജേ​ഷ് അ​മ്പ​ഴ​ത്തി​നാ​ല്‍, ജോ​സ് അ​മ്മ​ന്‍​ചേ​രി​ല്‍, അ​നി​ല്‍ ക​ട്ടൂ​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.