എ​​​സ്ഐ വീ​​​ട്ടി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍
Sunday, June 16, 2024 7:17 AM IST
കോ​​​ട്ട​​​യം: എ​​​സ്‌​​​ഐ​​​യെ വീ​​​ട്ടി​​​ല്‍ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ല്‍. വി​​​ഴി​​​ഞ്ഞം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ എ​​​സ്‌​​​ഐ മു​​​ട്ട​​​മ്പ​​​ലം കാ​​​ച്ചു​​​വേ​​​ലി​​​ക്കു​​​ന്ന് പീ​​​ടി​​​യേ​​​ക്ക​​​ല്‍ കു​​​രു​​​വി​​​ള ജോ​​​ര്‍ജി​​​നെ(43)​​​യാ​​​ണു വീ​​​ടി​​​നു​​​ള്ളി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു വീ​​​ടി​​​ന്‍റെ ര​​​ണ്ടാം​​​നി​​​ല​​​യി​​​ലെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ല്‍ ഫാ​​​നി​​​ല്‍ തൂ​​​ങ്ങി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മൃ​​​ത​​​ദേ​​​ഹം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി മോ​​​ര്‍ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ര്‍ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. സം​​സ്കാ​​രം ഇ​​​ന്നു രാ​​​വി​​​ലെ 11നു ​​​വീ​​​ട്ടി​​​ലെ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം സെ​​​ന്‍റ് ലാ​​​സ​​​റ​​​സ് പ​​​ള്ളി​​​യി​​​ല്‍. റി​​​ട്ട. ട്ര​​​ഷ​​​റി ഓ​​​ഫി​​​സ​​​ര്‍ ജോ​​​ര്‍ജ് കു​​​രു​​​വി​​​ള​​​യു​​​ടെ​​​യും റി​​​ട്ട. അ​​​ധ്യാ​​​പി​​​ക അ​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.