വില ഉയർന്നു; വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം
Sunday, June 23, 2024 11:42 PM IST
കോ​​​ട്ട​​​യം: കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ന് ശ​​​മ​​​നം വ​​​ന്ന​​​തോ​​​ടെ വാ​​​ഴ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ആ​​​ശ്വാ​​​സം. വാ​​​ഴ​​​ക്കു​​​ല​​​യ്ക്ക് പെ​​​ട്ട​​​ന്നാ​​​ണ് വി​​​ല ക​​​യ​​​റി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വേ​​​ന​​​ലി​​​ലും വേ​​​ന​​​ല്‍​മ​​​ഴ​​​യി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി വാ​​​ഴ നി​​​ലം​​​പൊ​​​ത്തി. പി​​​ണ്ടി​​​പ്പു​​​ഴു​​​വി​​​ന്‍റെ ശ​​​ല്യ​​​വും കൂ​​​ടു​​​ത​​​ലു​​​ണ്ട്. ഇ​​​തോ​​​ടെ വാ​​​ഴ​​​ക്കു​​​ല​​​യ്ക്ക് ക്ഷാ​​​മം വ​​​ന്ന​​​തോ​​​ടെ വി​​​ല പെ​​​ട്ട​​​ന്ന് ക​​​യ​​​റു​​​ക​​​യാ​​​ണ്. ഓ​​​ണം വ​​​രെ വി​​​ല ഉ​​​യ​​​ര്‍​ന്നു​​​നി​​​ന്നേ​​​ക്കും. ഓ​​​ണ​​​ത്തി​​​ന് ഉ​​​പ്പേ​​​രി വ​​​റ​​​ക്കാ​​​ന്‍ ഏ​​​ത്ത​​​ക്കാ​​​യ​​​യ്ക്ക് പൊ​​​ന്നും​​​വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രാം.

പാ​​​ള​​​യം​​​കോ​​​ട​​​നും ഞാ​​​ലി​​​പ്പൂ​​​വ​​​നും റോ​​​ബ​​​സ്റ്റ​​​യ്ക്കും ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ ഏ​​​റെ​​​യാ​​​ണ്. തു​​​ശ്ച​​​വി​​​ല ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തി​​​ല്‍ നി​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ വ​​​ര്‍​ധ​​​ന​. കാ​​​ലം തെ​​​റ്റി പെ​​​യ​​​ത മ​​​ഴ ക​​​ര്‍​ഷ​​​ക​​​രു​​​ടെ നെ​​​ഞ്ചി​​​ല്‍ തീ ​​​കോ​​​രി​​​യി​​​ട്ടു എ​​​ന്നു ത​​​ന്നെ പ​​​റ​​​യാം. ജി​​​ല്ല​​​യി​​​ല്‍ 40 ഹെ​​​ക്ട​​​റി​​​ലാ​​​ണ് വേ​​​ന​​​ല്‍​മ​​​ഴ​​​യി​​​ല്‍ വാ​​​ഴ​​​ക്കൃ​​ഷി ന​​​ശി​​​ച്ച​​​ത്.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലും നി​​​ന്നു​​​ള്ള വാ​​​ഴ​​​ക്കു​​​ല വ​​​ര​​​വ് കു​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് നാ​​​ട​​​ന്‍ കു​​​ല​​യ്​​​ക്ക് ആ​​​വ​​​ശ്യ​​​ക്കാ​​​രേ​​​റി​​​യ​​​ത്. വി​​​പ​​​ണി​​​യി​​​ലെ അ​​​പ്ര​​​തീ​​​ക്ഷി​​​ത കു​​​തി​​​പ്പ് വ​​​രും​​​മാ​​​സ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്ന് ക​​​ര്‍​ഷ​​​ക​​​ര്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഏ​​​ത്ത​​​വാ​​​ഴ കു​​​ല​​​യ്ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ള്ള​​​ത് ചി​​​ങ്ങ​​​മാ​​​സ​​​ത്തി​​​ലാ​​​ണ്.