കിടങ്ങൂർ: നിയുക്ത എംപി കെ. ഫ്രാൻസിസ് ജോർജ് സമ്മതിദായകർക്കു നന്ദി പറഞ്ഞ് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം പടിഞ്ഞാറേ കൂടല്ലൂരിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി നൂതന കർമ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഫ്രാൻസിസ് ജോർജ് എംപി ഉറപ്പു നൽകി.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജോസ് കൊല്ലറാത്ത് അധ്യക്ഷത വഹിച്ചു. ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ, ജാൻസ് കുന്നപ്പള്ളി, സുനു ജോർജ്, തോമസ് കണ്ണന്തറ, ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, എം.എൻ. ദിവാകരൻ നായർ, സ്റ്റീഫൻ പാറാവേലി, ജോസ് പാരിപ്പള്ളി, കുഞ്ഞുമോൻ ഒഴുകയിൽ, സാബു ഒഴുങ്ങാലിൽ,
പി.കെ. സുരേന്ദ്രൻ, കമലാസനൻ, ബോബി കൂടല്ലൂർ, ഷിജു പാറയിടുക്കിൽ, ദീപു തേക്കുംകാട്ടിൽ, സുനിൽ ഇല്ലിമൂട്ടിൽ, ലിസി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. കിടങ്ങൂർ മണ്ഡലത്തിലെ പര്യടനം കുമ്മണ്ണൂർ കവലയിൽ സമാപിച്ചു.