പാ​യി​പ്പാ​ട് ജ​ലോ​ത്സ​വം: കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ ജേ​താ​വ്
Tuesday, September 17, 2024 11:28 PM IST
ഹരിപ്പാ​ട്: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ ഓ​ള​പ്പ​ര​പ്പി​ൽ വി​സ്മ​യം തീ​ർ​ത്ത് കാ​രി​ച്ചാ​ൽ ചു​ണ്ട​ൻവ​ള്ളസ​മി​തി​യു​ടെ പ്ര​സാ​ദ് കു​മാ​ർ ക്യാ​പ്റ്റ​നാ​യ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ ജേ​താ​വാ​യി. മേ​ല്പാ​ടം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മു​ട്ടേ​ൽ ത​ങ്ക​ച്ച​ൻ ക്യാ​പ്റ്റ​നാ​യ മേ​ല്ലാ​ടം ചു​ണ്ട​നെ തു​ഴ​പ്പാ​ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​ന്നി​ലാ​ക്കി​യാ​ണ് കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ ജേ​താ​വാ​യ​ത്.

മ​ഹേ​ഷ് കെ. ​നാ​യ​ർ ക്യാ​പ്റ്റ​നാ​യ പാ​യി​പ്പാ​ട് ബോ​ട്ട് ക്ല​ബ്ബി​ൻ്റെ പാ​യി​പ്പാ​ട​ൻ ചു​ണ്ട​ന് ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​യ​ത്. ലൂ​സേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് ഇ​ഹ്സാ​ൻ അ​ഹ​മ്മ​ദ് ക്യാ​പ്റ്റ​നാ​യ വീ​യ​പു​രം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ വീ​യ​പു​രം ചു​ണ്ടൻ ഒ​ന്നാ​മ​തെ​ത്തി. ചെ​റു​ത​ന, ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ൻ​ജി എ​ന്നീ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.


ഫ​സ്റ്റ് ലൂ​സേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ദേ​വ​രാ​ജ​ൻ ക്യാ​പ്റ്റ​നാ​യ ആ​യാ​പ​റ​മ്പ് പാ​ണ്ടി ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ആ​നാ​രി​യും ക​രു​വാ​റ്റ​യും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​മേ​ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ മോ​ഹ​നച​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം അ​ഡ്വ. എ. ​അ​ജി​കു​മാ​ർ, ആ​ർ.കെ. ​കു​റു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​ ശോ​ഭ ജോ​ൺ തോ​മ​സ്, വി​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ സു​രേ​ന്ദ്ര​ൻ, ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ബി മാ​ത്യു, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ ഓ​മ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.