ലോ​ക രോ​ഗി സു​ര​ക്ഷാ ദി​നം
Wednesday, September 18, 2024 11:36 PM IST
ആ​ല​പ്പു​ഴ: രോ​ഗി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി രോ​ഗ​നി​ർ​ണ​യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശം ന​ൽ​കി വ​നി​താ ശി​ശു ആ​ശു​പ​ത്രി രോ​ഗീ സു​ര​ക്ഷാ ദി​ന ആ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. കെ.കെ. ​ദീ​പ്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രോ​ഗി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​നാ​വ​ബോ​ധം വ​ള​ർ​ത്തു​ക, രോ​ഗി പ​രി​ച​ര​ണ​ത്തി​ലെ പി​ശ​കു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കു​റ​യ്ക്കു​ന്ന​തി​നും മാ​ർ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക, രോ​ഗി​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ദി​ന​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഒ​ന്ന​ട​ങ്കം രോ​ഗി സു​ര​ക്ഷാ പ്ര​തി​ജ്ഞ എ​ടു​ത്തു. ജി​ല്ലാ ല​ബോ​റ​റ്റ​റി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് എ. ജ​യ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് കെ.പി. ബീ​ന, ​ജ​യ​കൃ​ഷ്ണ​ൻ.​ എ​സ്, ര​മ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.