എം​സി റോ​ഡി​ൽ മ​ത്സ്യ​മാ​ലി​ന്യം ത​ള്ളി
Saturday, October 5, 2024 2:55 AM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ വ​ട​ക്ക​ട​ത്തു​കാ​വി​ൽ‌ മ​ത്സ്യമാ​ലി​ന്യം ത​ള്ളി. വ​ട​ക്ക​ട​ത്തു​കാ​വ് എം​എം​ടി ഐ​ടി​സി​ക്കു സ​മീ​പ​മാ​ണ് രാ​ത്രി​യി​ൽ ആ​രോ മ​ത്സ്യമാ​ലി​ന്യം ത​ള്ളി​യ​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തി​നാ​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടി. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന വെ​ള്ളം പ​മ്പ് ചെ​യ്ത് റോ​ഡി​ൽനി​ന്നു മാ​ലി​ന്യം നീ​ക്കം ചെ​യ്തു. അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.


അ​ടൂ​ർ മേ​ഖ​ല​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ഉ​ൾ​പ്പെടെ റോ​ഡി​ലും നീ​രൊ​ഴു​ക്കു​ള്ള തോ​ടു​ക​ളി​ലും ക​നാ​ലി​ലും ത​ള്ളു​ന്ന​തു പ​തി​വാ​യി വ​രി​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പോ​ലീ​സി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ല.