അ​റ​യാ​ഞ്ഞി​ലി​മ​ൺ പാ​ലം ടെ​ൻ‌​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്
Saturday, July 6, 2024 3:44 AM IST
റാ​ന്നി: അ​റ​യാ​ഞ്ഞി​ലി​മ​ൺ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​നു സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പി​എം​സി​ക​ളി​ൽ​നി​ന്നും ടെ​ൻ​ഡ​ർ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​യ​മ​സ​ഭ​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​കി.

അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു കൂ​ടി ക​ട​ന്നു​പോ​ക​ത്ത​ക്ക വി​ധ​മു​ള്ള ഇ​രു​മ്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 2.69 കോ​ടി രൂ​പ​യാ​ണ് പ​ട്ടി​ക​ജാ​തി, വ​ർ​ഗ വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​റ​യാ​ഞ്ഞി​ലി​മ​ൺ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.


എ​ന്നാ​ൽ ഇ​രു​മ്പും കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചു‌ നി​ല​വി​ലെ രൂ​പ​രേ​ഖ​യി​ലു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ത​ങ്ങ​ൾ​ക്ക് അ​പ്രാ​പ്യ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ൽ​കി. കു​രു​മ്പ​ൻ​മൂ​ഴി​യി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന മാ​തൃ​ക​യി​ൽ ടെ​ൻ​ഡ​ർ ന​ട​ത്തി പി​എം​സി മു​ഖേ​ന പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

അ​ടു​ത്ത വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ൽ ഇ​തു സം​ബ​ന്ധി​ച്ച് അ​നു​മ​തി​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി പി​എം​സി മു​ഖേ​ന ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​ത്.