പി.​കെ. വി​ജ​യ​ന്‍റെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി
Saturday, September 14, 2024 5:27 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വെ​യ്ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യ പി.​കെ. വി​ജ​യ​നു​മാ​യി കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് നേ​താ​ക്ക​ൾ പി.​കെ. വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

കെ​പി​സി​സി അം​ഗം എം.​കെ. വ​ർ​ഗീ​സ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജി. ബി​ജു, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബി​നു തോ​മ​സ്, ശ്രീ​കാ​ന്ത് പ​ട്ടേ​ൽ, ബീ​ന ജോ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ പി.​കെ. വി​ജ​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.


മു​ള്ള​ൻ​കൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ഡി​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം വാ​ർ​ഡ് ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം രാ​ജി പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് പി.​കെ. വി​ജ​യ​നും നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.