ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Friday, September 13, 2024 4:43 AM IST
പു​ൽ​പ്പ​ള്ളി:​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​ള​നാ​ശ​വും​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പി.​എം. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബീ​ന ജോ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പി.​എം. ബെ​ന്നി, ജോ​യി വാ​ഴ​യി​ൽ, പ​രി​തോ​ഷ് കു​മാ​ർ, ടോ​മി തേ​ക്കു​മ​ല, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.