ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്തു
Friday, September 13, 2024 4:43 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ദു​രി​താ​ശ്വാ​സ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സീ​ഡ്സ് ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 133 കു​ടു​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കി​യ​ത്. കി​ട​ക്ക, ബെ​ഡ്ഷീ​റ്റ്, ത​ല​യി​ണ, പാ​ത്ര​ങ്ങ​ൾ, ബ​ക്ക​റ്റു​ക​ൾ, കു​ക്ക​ർ, ഗ്ലാ​സ്, പ്ലേ​റ്റ്, കൊ​തു​കു​വ​ല, സോ​ളാ​ർ ടോ​ർ​ച്ച്, ടൂ​ത്ത് ബ്ര​ഷ്, ബാ​ത്ത് സോ​പ്പ്, വാ​ഷിം​ഗ് പൗ​ഡ​ർ എ​ന്നി​ങ്ങ​നെ 9,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും ഉ​ള്ള​ത്.

കി​റ്റ് വി​ത​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത കു​ടു​ബ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ 9,500 രൂ​പ വീ​തം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ.​ജോ​സ് കൊ​ച്ച​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ ടീം ​ലീ​ഡ​ർ ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, സീ​ഡ്സ് സീ​നി​യ​ർ മാ​നേ​ജ​ർ സ​ലേ​ക്ക് ഗി​ഹോ​ൾ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി, ഫി​നാ​ൻ​സ് മാ​നേ​ജ​ർ നി​ക്സ​ണ്‍, സീ​ഡ്സ് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​രോ​ണ്‍, ഡ​ബ്ലു​എ​സ്എ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ ജോ​സ​ഫ്, ദീ​പു ജോ​സ​ഫ്, ചി​ഞ്ചു മ​രി​യ, ആ​ലി​സ് സി​സി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ, കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ർ​വീ​സ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ശ്രേ​യ​സ്, കോ​ഴി​ക്കോ​ട് ജീ​വ​ന എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ ദു​രി​താ​ശ്വാ​സ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.