ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, September 18, 2024 4:24 AM IST
കു​റ്റ്യാ​ടി: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ തൊ​ട്ടി​ൽ​പ്പാ​ല​ത്ത് പി​ടി​യി​ൽ. പൂ​തം​പാ​റ വ​യ​ലി​ൽ ജോ​സ​ഫ് (23), ചൊ​ത്ത​ക്കൊ​ല്ലി വ​യ​ലി​ൽ ആ​ൽ​ബി​ൻ തോ​മ​സ് (22) എ​ന്നി​വ​രെ​യാ​ണ് തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​റു കി​ലോ ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് കു​റ്റ്യാ​ടി മേ​ഖ​ല​യി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


തൊ​ട്ടി​ൽ​പാ​ലം എ​സ്ഐ അ​ൻ​വ​ർ​ഷാ, സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​സ്ഐ മ​നോ​ജ്കു​മാ​ർ രാ​മ​ത്ത്, എ​എ​സ്ഐ​മാ​രാ​യ വി.​വി. ഷാ​ജി, വി.​സി. ബി​നീ​ഷ്, സ​ദാ​ന​ന്ദ​ൻ വ​ള്ളി​ൽ, മു​നീ​ർ, എ​സ്‌​സി​പി​ഒ ഷാ​ഫി, സി​പി​ഒ അ​ഖി​ലേ​ഷ് എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.