കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Thursday, September 5, 2024 4:39 AM IST
മു​ക്കം: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. കാ​ര​ശേ​രി മു​രി​ങ്ങാം​പു​റാ​യി പാ​ല​ക്കാം പൊ​യി​ൽ ഭാ​ഗ​ത്ത് നാ​ട്ടി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ഓ​ടെ മ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യ പ​ന്നി 12.30ഓ​ടെ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ ഓ​ടി ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​തോ​ടെ​യാ​ണ് പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് എം ​പാ​ന​ൽ ഷൂ​ട്ട​ർ ബാ​ബു പ്ലാ​ക്കാ​ട്ടാ​ണ് പ​ന്നി​യെ വെ​ടി​വ​ച്ച​ത്. ഇ​തി​നി​ടെ ഷൂ​ട്ട​റു​ടെ സ​ഹാ​യി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.


കാ​ര​മൂ​ല ക​ൽ​പൂ​ർ സ്വ​ദേ​ശി അ​നൂ​പി​നും രാ​ജ​നു​മാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. അ​നൂ​പി​ന്‍റെ കൈ​ക്കും രാ​ജ​ന്‍റെ കാ​ലി​നു​മാ​ണ് പ​രി​ക്ക്. മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത ശേ​ഷ​മാ​ണ് പ​ന്നി​യെ പി​ടി​കൂ​ടി​യ​ത്.