ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി; ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി
Sunday, September 15, 2024 4:30 AM IST
കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ ജീ​വ​ന​ക്കാ​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക്ക്.​ഇ​ല്ലാ​ത്ത ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​മ​ർ​ശി​ച്ചു.

ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി വ​കു​പ്പി​ന് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശി​ച്ച ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വി​ശ​ദീ​ക​ര​ണം തേ​ടി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥാ​പ​ന മേ​ധാ​വി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യെ​ന്നും വി​മ​ർ​ശ​നം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി.

കോ​ഴി​ക്കോ​ട് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷം പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രും ത​സ്തി​ക​യും സ​മ​ർ​പ്പി​ക്കാ​നാ​ണ് ‍ഡി​എം​ഒ​യോ​ട് ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.


ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ൻ വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു, ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു എ​ന്നി​വ​യാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.