ബൈ​ക്ക് വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം : സി​നി​മ ലൊ​ക്കേ​ഷ​നി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍​ക്ക് മ​ര്‍​ദ​നം
Saturday, September 14, 2024 4:23 AM IST
കോ​ഴി​ക്കോ​ട് : സി​നി​മ ലൊ​ക്കേ​ഷ​നി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍​ക്ക് മ​ര്‍​ദ​നം. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് തോ​ട്ടി​ങ്ങ​ല്‍ തൊ​ടു​ക​യി​ല്‍ ടി.​ടി. ജി​ബു​വി​നാ​ണ് പ​രു​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ബി ഹം​ദാ​ന്‍, ഷ​ബീ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ ന​ട​ക്കാ​വ് പോ​ലി​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഷെ​യ്ന്‍ നി​ഗം നാ​യ​ക​നാ​യ "ഹാ​ല്‍ ' സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. മ​ലാ​പ്പ​റ​മ്പ് ഇ​ഖ്റ ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​ത്തു​ള​ള ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് അ​ഞ്ചു​പേ​ര്‍ മ​ര്‍​ദി​ച്ച​ത്.


സി​നി​മ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ബൈ​ക്ക് വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വാ​ട​ക ന​ല്‍​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. വാ​ട​ക​യാ​യി വ​ലി​യ തു​ക ചോ​ദി​ച്ച​താ​യും ന​ല്‍​കാ​തി​രു​ന്ന​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​വ​ര്‍ പ​റ​ഞ്ഞു.

പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​രു​ടെ മു​ഖ​ത്ത് ലോ​ഹ വ​ള കൊ​ണ്ടാ​ണ് ഇ​ടി​ച്ച​ത്. ചെ​റി​യ​ക​ത്തി കൊ​ണ്ട് കൈ​മു​ട്ടി​ന് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ന​ട​ക്കാ​വ് പോ​ലി​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.