ഓ​മ​ശേ​രി​യി​ൽ 121 അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, September 14, 2024 4:43 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 600 രു​പ​യു​ടെ 121 കി​റ്റു​ക​ളാ​ണ്‌ വി​ത​ര​ണം ചെ​യ്ത​ത്‌. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത്‌ ഫ​ണ്ടി​ൽ നി​ന്ന് 72,600 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്‌.

അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ച​ണ്ണ, ചെ​റു​പ​യ​ർ, ക​ട​ല, പാ​യ​സം മി​ക്സ്‌ തു​ട​ങ്ങി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള​ട​ങ്ങി​യ കി​റ്റു​ക​ൾ അ​ത​ത്‌ വാ​ർ​ഡ്‌ മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗം​ഗാ​ധ​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സീ​ന​ത്ത്‌ ത​ട്ടാ​ഞ്ചേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്ദു​ൾ നാ​സ​ർ, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര, ഒ.​പി. സു​ഹ​റ, എം. ​ഷീ​ജ ബാ​ബു, കെ.​പി. ര​ജി​ത, സി.​എ. ആ​യി​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.