കൊ​ടി​യ​ത്തൂ​രി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, September 14, 2024 4:43 AM IST
കൊ​ടി​യ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​തി​ദ​രി​ദ്ര - ആ​ശ്ര​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തി​ന് മു​മ്പ് ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്.

2024-2025 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്ന​ര ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് അ​തി​ദ​രി​ദ്ര ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും അ​ഗ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​യ 151 കു​ടും​ബ​ങ്ങ​ൾ​ക്ക് 900 രൂ​പ​യു​ടെ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ച​സാ​ര, ചാ​യ, പ​രി​പ്പ്, ചെ​റു​പ​യ​ർ, വെ​ളി​ച്ചെ​ണ്ണ, വ​ൻ​പ​യ​ർ, ശ​ർ​ക്ക​ര പാ​യ​സം മി​ക്സ്‌ തു​ട​ങ്ങി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള​ട​ങ്ങി​യ കി​റ്റു​ക​ൾ അ​ത​ത്‌ വാ​ർ​ഡ്‌ മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബാ​ബു പൊ​ലു​കു​ന്ന്, ആ​യി​ഷ ചേ​ല​പ്പു​റം, മ​റി​യം കു​ട്ടി ഹ​സ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബൂ​ബ​ക്ക​ർ, യു.​പി. മ​മ്മ​ദ്, ഫാ​ത്തി​മ നാ​സ​ർ, അ​സി. സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ പ്ര​സം​ഗി​ച്ചു.