ന​ന്മ​യു​ടെ രു​ചി പ​ക​ര്‍​ന്ന കാ​ദ​ര്‍​ക്ക മ​ട​ങ്ങി
Sunday, September 15, 2024 4:30 AM IST
കോ​ഴി​ക്കോ​ട്:​ ക​ഴി​ക്ക് മോ​നേ...​ന്നി​ട്ട് മ​തി പ​ണം...​അ​ങ്ങി​നെ പ​റ​യു​ന്ന ആ​ളെ ക​ണ്ടി​ട്ടു​ണ്ടോ...​അ​താ​ണ് കാദ​ര്‍​ക്ക... കോ​ഴി​ക്കോ​ട് പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ന് പി​റ​കി​ല്‍ ഒ​രു വീ​ട് പോ​ലെ​യു​ള്ള കാ​ദ​ര്‍​ക്ക​യു​ടെ മെ​സ് ഹൗ​സ്. ഖാ​ദ​ര്‍​ക്ക വി​ട​പ​റ​ഞ്ഞ​പ്പോ​ള്‍ ന​ഷ്ട​മാ​യ​ത് രു​ചി​യു​ടെ മാ​ത്ര​മ​ല്ല ന​ന്മ​യു​ടെ കൂ​ടി രു​ചി​മ​ണ​മാ​ണ്.

25 രൂ​പ​യ്ക്ക് ചോ​റ് മു​ന്നി​ല്‍ കൊ​ണ്ടു​വ​ച്ചു​ത​രും കാ​ദ​ര്‍​ക്ക...​പ​ച്ച​ക്ക​റി, മീ​ന്‍ ക​റി, ഉ​പ്പേ​രി, അ​ച്ചാ​ര്‍ ഒ​രു​പ്ലേ​റ്റി​ല്‍. പി​ന്നെ മോ​രും. ഒ​രു​കാ​ല​ത്തും കാദ​ര്‍​ക്ക സാ​ധാ​ര​ണ​ക്കാ​രി​ല്‍നി​ന്നും അ​ക​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച അ​ണ്‍ ല​മി​റ്റ​ഡ് ബി​രി​യാ​ണി 65 രൂ​പ​യ്ക്ക് ന​ല്‍​കു​ന്ന കാദ​ര്‍​ക്ക...​ഒ​രു​പാ​ട് ഓ​ര്‍​മ​ക​ള്‍ കോ​ഴി​ക്കോ​ട്ടു​കാ​ര്‍​ക്കു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തി​നുമു​ന്‍​പ് ഹോ​ട്ട​ലു​ക​ള്‍ കാ​ദ​ര്‍​ക്കയു​ടെ മെ​സ് ഹൗ​സ് മാ​തൃ​ക​യാ​ക്കി വ​ന്നു. പ​ക്ഷെ ഒ​രാ​ള്‍ േപാ​ലും അ​തി​നു​ശേ​ഷം ഈ ​രീ​തി​യി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​യി​ല്ല. പ​ക്ഷെ ഇ​വി​ടെ അ​ത​ല്ലാ​യി​രു​ന്നു സ്ഥി​തി.​ എ​ങ്ങി​നെ തു​ട​ര്‍​ന്നോ അ​തു​പോ​ലെ വ​യ​റു​നി​റ​ച്ച് ഭ​ക്ഷ​ണം. വി​ശ​ന്നു​വ​രു​ന്ന​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്ക​ട്ടെ...​എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കാ​നു​ണ്ടാ​വ​ണേ എ​ന്നു​മാ​ത്ര​മാ​ണ് പ്രാ​ര്‍​ഥ​ന...​കാ​ദ​ര്‍​ക്ക പ​റ​യു​മാ​യി​രു​ന്നു.​

എ​ല്ലാം ബാ​ക്കി​യാ​ക്കി കാ​ദ​ര്‍​ക്ക വി​ട​പ​റ​യു​മ്പോ​ള്‍ ബാ​ക്കി​യാ​കു​ന്ന​ത് കോ​ഴി​ക്കോ​ടി​ന്‍റെ ന​ന്മ​മാ​ത്ര​മാ​ണ്. ഭ​ക്ഷ​ണം ഒ​രി​ക്ക​ലും ബാ​ക്കി​ക​ള​യ​രു​തെ​ന്ന് ചി​ന്തി​ച്ച് കാദ​ര്‍​ക്ക ഒ​ടു​വി​ല്‍ മ​റ​യു​ന്ന​ത് ആ ​ന​ന്മ​യു​ടെ സു​ഗ​ന്ധം ബാ​ക്കി​വ​ച്ചാ​ണ്.