ഹ​രി​ത ഭ​വ​നം: പ്രൈ​മ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Thursday, September 5, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് നി​റ​വ് സീ​റോ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന "ഹ​രി​ത ഭ​വ​നം' പ​ദ്ധ​തി​യു​ടെ കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് സി​റ്റി ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക ശി​ല്പ​ശാ​ല​യോ​ടു കൂ​ടി തു​ട​ക്ക​മാ​യി. ത​ളി ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ എം. ​ഗൗ​ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഇ​ഒ കെ. ​ജീ​ജ അ​ധ്യ​ക്ഷ​യാ​യി. പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബാ​ബു പ​റ​മ്പ​ത്ത് ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി സെ​ഡ്. എ. ​സ​ൽ​മാ​ൻ, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കെ. ​മ​നോ​ജ് കു​മാ​ർ, ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ജീ​ർ​ഖാ​ൻ വ​യ്യാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഉ​പ​ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സി.​ആ​ർ. കാ​വ്യ, അ​ഫി​ൻ അ​ല​ക്സ് എ​ന്നി​വ​ർ കോ​ഡി​നേ​റ്റ​ർ​മാ​രും ആ​റ് അ​ധ്യാ​പ​ക​ർ അം​ഗ​ങ്ങ​ളു​മാ​യി സ​മി​തി രൂ​പീ​ക​രി​ച്ചു.