കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് നാ​ളെ; ‌കോ​ര്‍​പ​റേ​ഷ​ന്‍ ത​ല​ത്തി​ല്‍ ഏ​ഴി​ന്
Thursday, September 5, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് നാ​ളെ​യും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍​ത​ല അ​ദാ​ല​ത്ത് ഏ​ഴി​നും ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ കോ​ഴി​ക്കോ​ട് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ ജൂ​ബി​ലി​ഹാ​ളി​ല്‍ (ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ള്‍) ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം ഓ​ണ്‍​ലൈ​ന്‍ വ​ഴി 1059 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ ജ​ല്ലാ​ത​ല അ​ദാ​ല​ത്തി​ലേ​ക്ക് 690ഉം ​കോ​ര്‍​പ​റേ​ഷ​ന്‍ അ​ദാ​ല​ത്തി​ലേ​ക്ക് 369ഉം ​പ​രാ​തി​ക​ള്‍ ല​ഭി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​വ​യി​ല്‍ ഏ​റെ​യും. 459 പ​രാ​തി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച​ത്. ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ് കം​പ്ലീ​ഷ​ന്‍- 297, നി​കു​തി​ക​ള്‍- 79, പ​ദ്ധ​തി നി​ര്‍​വ​ഹ​ണം- 50, വി​വി​ധ സേ​വ​ന ലൈ​സ​ന്‍​സു​ക​ള്‍- 38, ആ​സ്തി മാ​നേ​ജ്‌​മെ​ന്‍റ്- 31, ഗു​ണ​ഭോ​ക്തൃ​പ​ദ്ധ​തി​ക​ള്‍- 30, സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റും സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത- 23, മാ​ലി​ന്യ സം​സ്‌​ക്ക​ര​ണം- 21, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍- 19, സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍- 12 എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച മ​റ്റു പ​രാ​തി​ക​ള്‍.


അ​ദാ​ല​ത്ത് വേ​ദി​യി​ലും അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാം

സെ​പ്റ്റം​ബ​ര്‍ ര​ണ്ടാ​യി​രു​ന്നു ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് അ​ദാ​ല​ത്ത് വേ​ദി​യി​ലും അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാം.

പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​റ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ അ​ദാ​ല​ത്ത് വേ​ദി​യോ​ട് ചേ​ര്‍​ന്ന് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷി​ച്ചി​ട്ടും പ​രി​ഹാ​ര​മാ​വാ​ത്ത അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക.

രേ​ഖാ​മൂ​ലം ത​യാ​റാ​ക്കി​യ പ​രാ​തി​ക​ള്‍​ക്കൊ​പ്പം ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. പ​രാ​തി​ക​ള്‍ കൗ​ണ്ട​റി​ല്‍ സ​മ​ര്‍​പ്പി​ച്ച് കൂ​പ്പ​ണ്‍ കൈ​പ്പ​റ്റ​ണം. ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​തി​യ അ​പേ​ക്ഷ​ക​ള്‍ അ​ദാ​ല​ത്ത് സ​മി​തി പ​രി​ശോ​ധി​ക്കു​ക.