വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി
Thursday, September 5, 2024 4:36 AM IST
മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി യു​ഡി​എ​ഫ് മു​ക്കം ന​ഗ​ര​സ​ഭ ക​മ്മി​റ്റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27 പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്ന് ര​ണ്ടാ​യി​രം മു​ത​ൽ ബാ​ങ്കി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള ഒ​ന്നാം ക്ലാ​സ് മെ​മ്പ​ർ​മാ​രാ​യ 3,300 പേ​രെ ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് ആ​രോ​പ​ണം.

ഓ​ഹ​രി ന​മ്പ​ർ 15565 മു​ത​ൽ 21425 വ​രെ​യു​ള്ള ഓ​ഹ​രി ന​മ്പ​റു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. ഒ​ഴി​വാ​ക്ക​പ്പെ​ട്ട മെ​മ്പ​ർ​മാ​ർ 2003, 2008, 2013 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വേ​ട്ട് ചെ​യ്ത​വ​രും ബാ​ങ്കി​ൽ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​വ​രു​മാ​ണ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.


അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ൽ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ന്ന​തും ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ.​എം. അ​ബ്ദു​ള്ള, ഒ.​കെ. ബൈ​ജു, നി​ജേ​ഷ് അ​ര​വി​ന്ദ്, എം. ​സി​റാ​ജു​ദ്ദീ​ൻ, എ.​എം. അ​ബു​ബ​ക്ക​ർ, ഷ​രീ​ഫ് വെ​ണ്ണ​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.