മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ൻ വ​ൻ വി​ജ​യ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Thursday, September 5, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് 2025 മാ​ർ​ച്ച് 30ന് ​ലോ​ക സീ​റോ വേ​സ്റ്റ് ദി​ന​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ വ​ൻ വി​ജ​യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട മാ​ലി​ന്യ മു​ക്ത കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല നി​ർ​വ​ഹ​ണ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ക​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും കോ​ഴി​ക്കോ​ട് ജി​ല്ല മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ ക​ള​ക്ട​ർ ക​ൺ​വീ​ന​റു​മാ​യാ​ണ് ജി​ല്ലാ നി​ർ​വ​ഹ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. എ​ഡി​എം, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ​ക്കാ​ണ് കാ​മ്പ​യി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. ബ്ലോ​ക്ക് - ന​ഗ​ര​സ​ഭാ - പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ത​ല​ങ്ങ​ളി​ലും ഉ​ട​ൻ നി​ർ​വ​ഹ​ണ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.


യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​ഗ​വാ​സ് അ​ധ്യ​ക്ഷ​നാ​യി. ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ റ​സാ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ നി​ഷ പു​ത്ത​ൻ​പു​ര​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​ത​കേ​ര​ളം ക​ർ​മ്മ​പ​ദ്ധ​തി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി.​ടി. പ്ര​സാ​ദ് കാ​ന്പ​യി​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പൂ​ജ ലാ​ൽ മാ​ലി​ന്യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.