പു​ലി ഭീ​തി;​ സീ​ത​പ്പാ​റ​യി​ൽ വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചു
Wednesday, September 4, 2024 5:09 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡി​ലെ മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ലെ കാ​ട്ടാ​ന, പു​ലി ശ​ല്യം പ​രി​ഗ​ണി​ച്ച് ഈ ​പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കാ​നാ​യി 10 ലൈ​റ്റു​ക​ൾ എ​ത്തി​ച്ചു.

വ​ന​പാ​ല​ക​ർ ഈ ​മേ​ഖ​ല​യി​ൽ പ​ല ഭാ​ഗ​ത്താ​യി മൂ​ന്ന് കാ​മ​റ ട്രാ​പ്പു​ക​ൾ സ്ഥാ​പി​ച്ചു. താ​മ​ര​ശേ​രി ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ പ​ട​ക്ക​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ആ​രം​ഭി​ച്ചു. വ​ന്യ​മൃ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി തി​ങ്ക​ളാ​ഴ്ച സീ​ത​പ്പാ​റ​യി​ൽ യോ​ഗം ചേ​ർ​ന്നു പ്രാ​ദേ​ശി​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.​


വ​ള​ർ​ത്തു നാ​യ​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽപു​ലി പി​ടി​ച്ചു തി​ന്നി​രു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. കെ. ​പ്ര​ബീ​ഷ് ഈ ​പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ ഡി​എ​ഫ്ഒ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.