‘സി​പി​എം- ആ​ർ​എ​സ്എ​സ് അ​ന്ത​ർ​ധാ​ര സ​ജീ​വം’
Wednesday, September 4, 2024 5:09 AM IST
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​വ​രു​ന്ന സി​പി​എം- ആ​ർ​എ​സ്എ​സ് അ​ന്ത​ർ​ധാ​ര​യു​ടെ ഭാ​ഗ​മാ​യാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യും പോ​ലീ​സം മേ​ധാ​വി​യും ത​മ്മി​ൽ ന​ട​ക്കു​ന്നശീ​ത​യു​ദ്ധ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ജ​യ​ന്ത്‌ ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​ൻ മു​ന്നൊ​രു​ക്ക എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ സി​പി​എം ബി​ജെ​പി​യു​ടെ സ​ഹാ​യം തേ​ടി​യെ​ന്ന​ത് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ച​ട​ങ്ങി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ ക്യാ​മ്പ് മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​സി. ഹ​ബീ​ബ് ത​മ്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.