"പൊ​റാ​ളി കു​രി​ശു​പ​ള്ളി - ആ​ന​പ്പാ​റ റോ​ഡി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം'
Wednesday, September 4, 2024 5:01 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡും കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡും ഉ​ൾ​പ്പെ​ട്ട പൊ​റാ​ളി കു​രി​ശു​പ​ള്ളി-​ആ​ന​പ്പാ​റ റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ശേ​ഷി​ച്ച മ​ൺ​റോ​ഡും ടാ​റിം​ഗ് ന​ട​ത്തി യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​റോ​ഡ് കാ​യ​ണ്ണ, കേ​ളോ​ത്തു​വ​യ​ൽ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന​വ​ർ​ക്ക് കോ​ഴി​ക്കോ​ട് റോ​ഡി​ലെ​ത്തി​ച്ചേ​രാ​ൻ ബൈ​പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.


റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും അ​വ​ശേ​ഷി​ച്ച ഭാ​ഗം മ​ൺ​റോ​ഡാ​ണ്. ഈ ​ഭാ​ഗം കൂ​ടി ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.