ക​ക്ക​യം ഡാം ​റോ​ഡ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പോ​ത്തു​ക​ൾ
Wednesday, September 4, 2024 5:01 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം മ​ല​യോ​ര മേ​ഖ​ല​യി​ലെ ഡാം ​സൈ​റ്റ് റോ​ഡി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി വീ​ണ്ടും കാ​ട്ടു​പോ​ത്തു​ക​ൾ എ​ത്തി. ഡാം ​റോ​ഡി​ലെ ഏ​ഴാം പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണ​നാ​ൽ സ്ക​റി​യ, കു​ന്നും​പു​റ​ത്ത് രാ​മ​ച​ന്ദ്ര​ൻ, കൊ​ച്ചു​പു​ര​യ്ക്ക​ൽ സ​ജി, ജോ​ൺ​സ​ൺ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​വ​രെ കാ​ട്ടു​പോ​ത്തു​ക​ൾ താ​വ​ള​മ​ടി​ച്ച​ത്. ഇ​തു​മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ൽ തൊ​ഴി​ലി​ലേ​ർ​പ്പെ​ടു​ന്ന​തി​നോ യാ​ത്ര ചെ​യ്യു​ന്ന​തി​നോ നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്.

ക​ക്ക​യ​ത്തെ ക​ർ​ഷ​ക​ൻ പാ​ലാ​ട്ടി​യി​ൽ ഏ​ബ്ര​ഹാ​മി​നെ കാ​ട്ടു​പോ​ത്ത് അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​ണ​മെ​ന്ന് ക​ക്ക​യം വാ​ലി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ൺ​സ​ൺ ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജോ​ർ​ജ് കോ​യി​ക്ക​കു​ന്നേ​ൽ, ബെ​ന്നി കു​റു​മു​ട്ട​ത്ത്, ആ​ന്‍റ​ണി വേ​മ്പു​വി​ള, ബി​ജു പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.