മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ന് കൈ​മാ​റി
Wednesday, September 4, 2024 5:01 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി പോ​ലീ​സി​ൽ സെ​യ​ർ പോ​ർ​ട്ട​ൽ വ​ഴി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത നൂ​റാ​മ​ത്തെ മൊ​ബൈ​ൽ ഫോ​ൺ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ന് കൈ​മാ​റി.

മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സ്, കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ക​ണ്ടെ​ത്തി ന​ൽ​കു​ന്ന നൂ​റാ​മ​ത്തെ ഫോ​ണാ​ണി​ത്. അ​ഞ്ച് മാ​സം മു​ൻ​പ് ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത്.


ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ച്ച ഫോ​ൺ അ​ഞ്ച് മാ​സ​ത്തോ​ളം സിം ​ഇ​ടാ​തെ കി​ട​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച സിം ​കാ​ർ​ഡ് ഫോ​ണി​ൽ ഇ​ട്ട​പ്പോ​ൾ പോ​ലീ​സി​ന് സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സിം ​കാ​ർ​ഡ് ഉ​ട​മ​യു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹം കൊ​റി​യ​ർ വ​ഴി ഫോ​ൺ പോ​ലീ​സി​ന് ആ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.