ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, September 4, 2024 5:01 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​ച്ച മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ്. ഇ​തി​ന് പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ലി​ന്യ മു​ക്ത കേ​ര​ള​മെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള വ​ലി​യ പ​രി​ശ്ര​മ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ജി​ല്ല​യി​ലെ ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ പി​റ​കി​ലാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ശ്ര​ദ്ധ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി ചെ​ല​വ് ശ​ത​മാ​ന​ത്തി​ല്‍ മി​ക​വ് കൈ​വ​രി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ആ​സൂ​ത്ര​ണ സ​മി​തി ആ​ദ​രി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ ശ​ശി, ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്,


ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഏ​ലി​യാ​മ്മ നൈ​നാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. ഡി​പി​സി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി മെ​മ്പ​ര്‍​മാ​രാ​യ എ​ന്‍.​എം. വി​മ​ല, ന​ജ്മ ചെ​ട്ടി​യാം​വീ​ട്ടി​ല്‍, അം​ബി​ക മ​ഗ​ല​ത്ത്, വി.​പി. ജ​മീ​ല, ഐ.​പി രാ​ജേ​ഷ്, സി.​എം. ബാ​ബു, വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, കെ. ​കൃ​ഷ്ണ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.