ഓ​ടു​ന്ന കാ​റി​ൽ ക​മ്പി​ത്തി​രി ക​ത്തി​ച്ചും വ​ർ​ണ്ണ​പ്പു​ക പ​ട​ർ​ത്തി​യും വി​വാ​ഹ ആ​ഘോ​ഷം
Wednesday, September 4, 2024 4:45 AM IST
നാ​ദാ​പു​രം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റു​ക​ളി​ൽ ക​മ്പി​ത്തി​രി ക​ത്തി​ച്ചും, റോ​ഡി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പു​ക പ​ട​ർ​ത്തി​യും അ​തി​ര് വി​ട്ട വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. നാ​ദാ​പു​രം ആ​വോ​ലം മു​ത​ൽ വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​റ​ക്ക​ട​വ് ടൗ​ൺ വ​രെ​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ് കാ​ർ യാ​ത്രി​ക​ർ അ​പ​ക​ട​യാ​ത്ര ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്ര ദു​രി​ത​മാ​ക്കി​യ വാ​ഹ​ന ഘോ​ഷ​യാ​ത്ര. വി​വാ​ഹ​സം​ഘ​ത്തി​ന് പി​ന്നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​ൻ അ​നു​വ​ധി​ക്കാ​തെ ത​ല​ങ്ങും വി​ല​ങ്ങു​മാ​ണ് ഈ ​കാ​റു​ക​ൾ ഓ​ടി​ച്ച​ത്. റോ​ഡു​ക​ളി​ൽ വ​ർ​ണ്ണ​പു​ക പ​ട​ർ​ത്തി​യ​തോ​ടെ ഈ ​കാ​റു​ക​ളു​ടെ പി​ന്നി​ലും മു​ന്നി​ലു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച്ച മ​റ​ഞ്ഞു.


കെ​എ​ൽ 18 ഡ​ബ്ല്യു 4000 ന​മ്പ​ർ ഫോ​ർ​ച്യൂ​ണ​ർ, കെ​എ​ൽ 18 എ​സ് 1518 ന​മ്പ​ർ ഫോ​ർ റ​ജി​സ്ട്രേ​ഷ​ൻ ഥാ​ർ ജീ​പ്പ് എ​ന്നീ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ളാ​ണ് ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച് യാ​ത്ര ന​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന് പി​റ​കി​ൽ സ​ഞ്ച​രി​ച്ച യാ​ത്രി​ക​രാ​ണ് അ​പ​ക​ട യാ​ത്ര ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.