ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വി​ല്‍ മാ​തൃ​ക മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി : ബോ​ട്ട് റി​പ്പ​യ​ര്‍ യാ​ര്‍​ഡ് നി​ർ​മി​ക്കും: എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Wednesday, September 4, 2024 4:45 AM IST
കോ​ഴി​ക്കോ​ട്: ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യാ​പ്പ​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന മാ​തൃ​ക മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ട്ട് റി​പ്പ​യ​ര്‍ യാ​ര്‍​ഡ് നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​തൃ​ക മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​തൃ​ക മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഫി​ഷ് കി​യോ​സ്‌​ക് കം ​കോ​ള്‍​ഡ് സ്റ്റോ​റേ​ജ്, വ​ല നെ​യ്ത്ത് ഷെ​ഡ് നി​ര്‍​മാ​ണം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ത്സ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഇ ​സ്‌​കൂ​ട്ട​റും ഐ​സ് ബോ​ക്‌​സും, കൃ​ത്രി​മ പാ​ര്,


സീ​ഫു​ഡ് കി​ച്ച​ണ്‍ റ​സ്റ്റോ​റ​ന്‍റ്, സോ​ളാ​ര്‍ ഫി​ഷ് ഡ്ര​യ​ര്‍ യൂ​ണി​റ്റ്, ഫി​ഷ് മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണം, ഹൈ​മാ​സ്റ്റ് ലൈ​റ്റ് തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മാ​തൃ​കാ മ​ത്സ്യ​ഗ്രാ​മം.

കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഒ.​പി. ഷി​ജി​ന, മ​ത്സ്യ​ഫെ​ഡ് സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം വി.​കെ. മോ​ഹ​ന്‍​ദാ​സ്, ത​ഹ​സി​ല്‍​ദാ​ര്‍ പ്രേം​ലാ​ല്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി. സ​തീ​ഷ​ന്‍, കോ​സ്റ്റ​ല്‍ ഏ​രി​യ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ കെ.​ബി. ര​മേ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.