വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം
Tuesday, September 3, 2024 7:33 AM IST
കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. വാ​യ്പ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ദു​രി​ത​ബാ​ധി​ത​ർ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സാ​വ​കാ​ശം അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം.

കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ച കേ​സു​ക​ളി​ൽ കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കും അ​ല്ലാ​ത്ത വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കും മൊ​റ​ട്ടോ​റി​യം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദു​രി​ത​ബാ​ധി​ത​ർ ഏ​തൊ​ക്കെ ബാ​ങ്കു​ക​ളി​ൽ നി​ന്ന് എ​ത്ര രൂ​പ വാ​യ്പ​യെ​ടു​ത്തു തു​ട​ങ്ങി കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി ഒ​രു നി​ശ്ചി​ത പ്രൊ​ഫോ​ർ​മ​യി​ലു​ള്ള അ​പേ​ക്ഷാ ഫോ​റം ത​യ്യാ​റാ​ക്കി ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കും. ഇ​വ പൂ​രി​പ്പി​ച്ച് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് തി​രി​ച്ചു ന​ൽ​ക​ണം.


വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​പേ​ക്ഷ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർദേശം ന​ൽ​കി. വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളേ​ണ്ട കേ​സു​ക​ൾ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​രി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​അ​നി​ത കു​മാ​രി, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ജ​യ് അ​ല​ക്സ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എ​ൻ.​എം. ഷീ​ജ, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ എ​സ്. ജ്യോ​തി​സ്, ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ പ്രേം​ലാ​ൽ കേ​ശ​വ​ൻ, ഫെ​ഡ​റ​ൽ ബാ​ങ്ക് നാ​ദാ​പു​രം ബ്രാ​ഞ്ച് സീ​നി​യ​ർ മാ​നേ​ജ​ർ യ​ദു​കൃ​ഷ്ണ ദി​നേ​ശ്, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​വൂ​ർ റോ​ഡ് ബ്രാ​ഞ്ച് അ​സോ​സി​യ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.