കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ
Tuesday, September 3, 2024 7:33 AM IST
കു​പ്പാ​ടി​ത്ത​റ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. വൈ​ത്തി​രി താ​ലൂ​ക്കി​ലെ കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ഹ​മ്മ​ദ് നി​സാ​റി​നെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

സ​ർ​വേ ന​ന്പ​ർ തി​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​യി​ൽ നി​ന്നു 4000 രൂ​പ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ​റെ പ​റ്റി മു​ൻ​പും പ​രാ​തി​ക​ൾ ഉ​ള്ള​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ന​ൽ​കി​യ നോ​ട്ടു​ക​ൾ സ​ഹി​തം പ​രാ​തി​ക്കാ​ര​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി. പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് സം​ഘം ഉ​ദോ​ഗ​സ്ഥ​നെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.